Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : GDP Growth Is Not A Luxury

സാധാരണക്കാർക്ക് ജിഡിപി വളർച്ച ആഘോഷിക്കാനുള്ള ആഡംബരമല്ലെന്ന് കോൺ​ഗ്രസ്

ന്യൂ​​​​ഡ​​​​ൽ​​​​ഹി: 7.8 ശ​​​​ത​​​​മാ​​​​നം സാ​​​​മ്പ​​​​ത്തി​​​​ക​​​​വ​​​​ള​​​​ർ​​​​ച്ച​​​​യെ പ്ര​​​​കീ​​​​ർ​​​​ത്തി​​​​ച്ച് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ൽ വീ​​​​ഡി​​​​യോ പോ​​​​സ്റ്റ് ചെ​​​​യ്ത​​​​തി​​​​നെ വിമർ ശിച്ച് കോ​​​​ൺ​​​​ഗ്ര​​​​സ് അ​​​​ധ്യ​​​​ക്ഷ​​​​ൻ മ​​​​ല്ലി​​​​കാ​​​​ർ​​​​ജു​​​​ൻ ഖാ​​​​ർ​​​​ഗെ.

രാ​​​​ജ്യം ജി​​​​ഡി​​​​പി വ​​​​ള​​​​ർ​​​​ച്ച ആ​​​​ഘോ​​​​ഷി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നു പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി പ​​​​റ​​​​യു​​​​ക​​​​യാ​​​​ണെ​​​​ന്നു ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യ ഖാ​​​​ർ​​​​ഗെ, പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​ക്ക് ആ ​​​​ആ​​​​ഡം​​​​ബ​​​​രം ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്കാ​​​​മെ​​​​ങ്കി​​​​ലും രാ​​​​ജ്യ​​​​ത്തെ സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​ർ​​​​ക്ക് അ​​​​തി​​​​ല്ലെ​​​​ന്നും കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തി.

സ​​​​മ്പ​​​​ദ്‌​​​വ്യ​​​വ​​​​സ്ഥ​​​​യി​​​​ലെ മോ​​​​ദി​​​​യു​​​​ടെ പി​​​​ആ​​​​ർ എ​​​​ന്ന​​​​തു ലൈ​​​​റ്റ്സും കാ​​​​മ​​​​റ​​​​യും പി​​​​ന്നെ നി​​​​ഷ്ക്രി​​​​യ​​​​ത്വ​​​​വു​​​​മാ​​​​ണെ​​​​ന്നും ഖാ​​​​ർ​​​​ഗെ പ​​​രി​​​ഹ​​​സി​​​ച്ചു. തൊ​​​​ഴി​​​​ലി​​​​ല്ലാ​​​​യ്മ, വി​​​​ല​​​​ക്ക​​​​യ​​​​റ്റം, അ​​​​സ​​​​മ​​​​ത്വം എ​​​​ന്നി​​​​വ​​​​യാ​​​​ണ് രാ​​​​ജ്യ​​​​ത്തെ സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​ർ അ​​​​നു​​​​ഭ​​​​വി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും അ​​​​തി​​​​നു പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യാ​​​​ണ് ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​യെ​​​​ന്നും ഖാ​​​ർ​​​ഗെ കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തി.

രാ​​​​ജ്യ​​​​ത്ത് 50 വ​​​​ർ​​​​ഷ​​​​ത്തെ ഏ​​​​റ്റ​​​​വും ഉ​​​​യ​​​​ർ​​​​ന്ന തൊ​​​​ഴി​​​​ലി​​​​ല്ലാ​​​​യ്മ​​​​യാ​​​​ണ്. റീ​​​​ട്ടെ​​​യി​​​ൽ പ​​​​ണ​​​​പ്പെ​​​​രു​​​​പ്പം 19 മാ​​​​സ​​​​ത്തെ ഏ​​​​റ്റ​​​​വും ഉ​​​​യ​​​​ർ​​​​ന്ന നി​​​​ല​​​​യി​​​​ലാ​​​​ണ്. ഏ​​​​റ്റ​​​​വും മു​​​​ക​​​​ളി​​​​ലു​​​​ള്ള ഒ​​​​രു ശ​​​​ത​​​​മാ​​​​നം പേ​​​​ർ​​​​ക്കാ​​​​ണ് മൊ​​​​ത്തം സ​​​​മ്പ​​​​ത്തി​​​​ന്‍റെ 40 ശ​​​​ത​​​​മാ​​​​ന​​​വും സ്വ​​​​ന്തം. താ​​​​ഴെ​​​​യു​​​​ള്ള 50 % പേ​​​​ർ 15 ശ​​​​ത​​​​മാ​​​​നം സ്വ​​​​ത്തി​​​​ലാ​​​​ണു ജീ​​​​വി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നു ഖാ​​​​ർ​​​​ഗെ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. കൂ​​​​ട്ടാ​​​​ളി മു​​​​ത​​​​ലാ​​​​ളി​​​​ത്ത​​​​മാ​​​​ണ് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യു​​​​ടെ ഏ​​​​ക സാ​​​​മ്പ​​​​ത്തി​​​​കന​​​​യം. ഇ​​​​ന്ത്യ​​​​യു​​​​ടെ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ഒ​​​​രു അ​​​​ടു​​​​ത്ത സു​​​​ഹൃ​​​​ത്തി​​​​ന്‍റെ വ്യ​​​​ക്തി​​​​പ​​​​ര​​​​മാ​​​​യ ട്രാ​​​​വ​​​​ൽ ഏ​​​​ജ​​​​ന്‍റാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്ന​​​​ത് രാ​​​​ജ്യം ക​​​​ണ്ടു​​​​ക​​​​ഴി​​​​ഞ്ഞു.

2014 മു​​​​ത​​​​ൽ മോ​​​​ദി​​​സ​​​​ർ​​​​ക്കാ​​​​ർ കോ​​​​ർ​​​​പ​​​റേ​​​​റ്റ് വാ​​​​യ്പ​​​​ക​​​​ളി​​​​ൽ 16 ല​​​​ക്ഷം കോ​​​​ടി​​​​യി​​​​ല​​​​ധി​​​​കം രൂ​​​​പ എ​​​​ഴു​​​​തി​​​​ത്ത​​​​ള്ളി​​​​യി​​​​ട്ടു​​​​ണ്ട്. ഇ​​​​ന്ത്യ​​​​ക്കാ​​​​ർ സ്വ​​​​ർ​​​​ണം വാ​​​​ങ്ങ​​​​രു​​​​തെ​​​​ന്നും വി​​​​ദേ​​​​ശ​​​​യാ​​​​ത്ര ചെ​​​​യ്യ​​​​രു​​​​തെ​​​​ന്നും ആ​​​​വ​​​​ർ​​​​ത്തി​​​​ച്ചു​​​​ള്ള പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യു​​​​ടെ പ്ര​​​​ഭാ​​​​ഷ​​​​ണ​​​​ങ്ങ​​​​ൾ സാ​​​​മ്പ​​​​ത്തി​​​​ക​​​​വ​​​​ള​​​​ർ​​​​ച്ച​​​​യ്ക്കു പി​​​​ന്നി​​​​ലെ അ​​​​ടി​​​​സ്ഥാ​​​​ന യാ​​​​ഥാ​​​​ർ​​​​ഥ്യ​​​​ത്തെ വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ന്നും ഖാ​​​​ർ​​​​ഗെ പ​​​റ​​​ഞ്ഞു.

Latest News

Corehub Up